ഉപരി മുദ്രണം ചെയ്ത ആസാദ് ഹിന്ദ് നാണയങ്ങള്‍



നേതാജി ആസാദ് ഹിന്ദ് പ്രഖ്യപിക്കുമ്പോള്‍ അതിന് ഭൂമിശാസ്ത്രപരമായ അതിരുകളോ ഇന്‍ഡ്യക്കുള്ളില്‍ പ്രവര്‍ത്തനാനുമതിയോ ഇല്ലായിരുന്നു. എന്നാല്‍ നല്ലൊരു വിഭാഗത്തിനിടയില്‍ സ്വതന്ത്ര ഭാരതം എന്ന ആവേശം നിലനിന്നിരുന്നു.  കൂടെ ബ്രിട്ടണോടുള്ള പ്രതിഷേധവും. ഈ പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമായി ബ്രിട്ടീഷ് ഇന്‍ഡ്യന്‍ നാണയങ്ങള്‍, പ്രത്യേകിച്ച് ഒരു രൂപയുടെ വെള്ളിനാണയം Provisional Government of Azad Hind PGAH എന്നും, കൂടെ വര്‍ഷവും ഉപരിമുദ്രണം ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇത് ആസാദ് ഹിന്ദ് ഗവര്‍ണ്മെന്റിന്റെ പ്രചരണവും, ബ്രിട്ടീഷ് ഗവര്‍ണ്മെന്റിനോടുള്ള പ്രതിഷേധവും ആയിരുന്നു.