സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യകാല സ്റ്റാമ്പുകൾ




1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്ര ആയെങ്കിലും നമുക്ക് സ്വന്തമായി തപാൽ സ്റ്റാമ്പ് ഉണ്ടായത് 1947 നവംബർ 21 ന് ആണ്. സ്വാഭാവികമായും ദേശീയ ചിഹ്നവും, പതാകയും തന്നെ ആദ്യം ഇടംപിടിച്ചു. എന്നാല്‍ ആ സന്തോഷം തീരുന്നതിന് മുൻപ് നമ്മെയെല്ലാം ദുഖത്തിൽ ആഴ്ത്തിക്കൊണ്ട് ഗാന്ധിജി വധിക്കപ്പെട്ടു. 1948, അതായത് ഒന്നാം  സ്വാതന്ത്ര്യദിനത്തിൽ ആ മഹാനുഭാവന്റെ ഓർമ്മക്കായി  വ്യത്യസ്ത മൂല്യങ്ങളിൽ ഉള്ള 4 സ്റ്റാംപുകൾ ആണ് പുറത്തിറങ്ങാൻ നിയോഗം ഉണ്ടായത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ Personality stamp ഇത് ആയിരുന്നു. ആദരസൂ ചകമായിരുന്നതിനാൽ ഇവ മഹാത്മാ ഗാന്ധി മോണിംഗ് സ്റ്റാമ്പുകൾ എന്നും അറിയപ്പെടുന്നു. ഇൗ നാല് സ്റ്റാമ്പുകളും സ്വിറ്റ്സർലൻഡിൽ ആണ് പ്രിൻറ് ചെയ്തത് എന്നതും ഒരു സവിശേഷതയാണ്.