താളിയോലഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന വിധം



ഒരുപക്ഷേ താളിയോലഗ്രന്ഥങ്ങൾ പലരുടെയും കൈവശം ഉണ്ട്. പലരും അതിൽ എഴുതിയിരിക്കുന്നകാര്യങ്ങൾ വായിച്ചു നോക്കാതെ ആഡംബര ത്തിനായി സൂക്ഷിക്കുന്നവരും പ്രദർശനത്തിനായി സൂക്ഷിക്കുന്നവരും ഗവേഷണത്തിനായി സൂക്ഷിക്കുന്നവരും ഉണ്ട് ഇത്തരം താളിയോലഗ്രന്ഥങ്ങൾ പുതുതലമുറയ്ക്ക് പുതിയ കാഴ്ചയാണ് എന്നതുപോലെ ഈ ഗ്രന്ഥങ്ങളിലെല്ലാം തന്നെ അമൂല്യങ്ങളായ പല വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് അത് പുതു തലമുറയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുവാൻ നമ്മൾ ശ്രമിക്കുന്നതോടൊപ്പം താളിയോലഗ്രന്ഥങ്ങൾ കേടു പാടില്ലാതെ സംരക്ഷിക്കുകയും ചെയ്യണം

1, താളിയോലഗ്രന്ഥങ്ങൾ ഈർപ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കണം

 

2 താളിയോല ഗ്രന്ഥങ്ങളിൽ പൂപ്പൽ ഉണ്ടെങ്കിൽ അവ തുടച്ചു വൃത്തിയാക്കണം


3, കേടുപാടുകൾ ഉള്ള താളിയോലകൾ പ്രത്യേകം എടുത്തു പരിശോധിക്കുകയും ഓലകളിൽ കീടങ്ങളും കീടങ്ങളുടെ മുട്ടയും ഉള്ളത് നീക്കം ചെയ്യേണ്ടതുമാണ്


4, കേടുപാടുകൾ ഉള്ള ഓലക്കെട്ടുകൾ ഒപ്പം നല്ല ഓലക്കെട്ടുകൾ കൂട്ടു ചേർത്തുവച്ചാൽ കാലക്രമേണ നല്ല ഓലക്കെട്ടുകൾ കീടങ്ങൾ ആക്രമിക്കുകയും കീടങ്ങൾ മുട്ടയിട്ടു കൂടുതൽ കീടങ്ങൾ ഉണ്ടായി അവ തിന്നു നശിപ്പിക്കുന്നതുമാണ് അതുകൊണ്ട് നല്ലതും ചീത്തയുമായ ഓലക്കെട്ടുകൾ പ്രത്യേകം സൂക്ഷിക്കണം


4  രണ്ടു വർഷത്തിലൊരിക്കൽ കൈവശമുള്ള ഓലകളിൽ ഒറിജിനൽ മറയൂർ പുൽതൈലം തേച്ചുപിടിപ്പിച്ച് തണലിൽ ഉണക്കി കെട്ടുകളാക്കി സൂക്ഷിക്കാം ഈ പ്രക്രിയ മൂലം ഓല കളെ കീടങ്ങൾ ആക്രമിക്കുന്നത് 90% തടയുവാനും കാലപ്പഴക്കം മൂലം പൊടിയാൻ സാധ്യതയുള്ള ഓലകൾക്ക് കൂടുതൽ ബലം കിട്ടുന്നതിനു കൂടുതൽ കാലം കേടുപാടുകളില്ലാതെ സംരക്ഷിക്കുവാനും ഇതിലൂടെ കഴിയും


വിപണിയിലും മെഡിക്കൽ സ്റ്റോറുകളിലും കിട്ടുന്ന പുൽത്തൈല ഒറിജിനൽ അല്ല എന്നുള്ളതുകൊണ്ട് മറയൂർ ഒർജിനൽ പുല്തൈലം വാറ്റുന്നു ണ്ട് മറയൂർ പോയാൽ നേരിട്ട് സാധനം വാങ്ങാൻ കഴിയും അല്ലാത്തപക്ഷം കോതമംഗലത്തും ഒറിജിനൽ പുല്തൈലം കിട്ടും ഈ കാര്യങ്ങൾ ഗ്രൂപ്പ് മെമ്പർമാർ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

' കേരള കൗമുദി' പത്രം ഇറക്കിയ സംയോജന വിശേഷാൽപ്രതി

1949 ജൂലൈ 1ന് ആണ് തിരുവിതാംകൂർ ഉം കൊച്ചിയും സംയോജിപ്പിച്ചു ഐക്യകേരളം നിലവിൽ വന്നത്.  ആയതിനോട് അനുബന്ധിച്ചു ' കേരള കൗമുദി' പത്രം ഇറക്കിയ സംയോജന വിശേഷാൽപ്രതിയാണിത്. ആദൃപേജിൽ രാജപ്രമുഖ് തിരുവിതാംകൂർ രാജാവിന്റെ ചിത്രത്തോടെ  വിജയസന്ദേശവും അടുത്തപുറത്തിൽ തിരുവിതാംകൂർ പ്രധാനമന്ത്രിയും ഐക്യകേരളത്തിന്റെ ആദൃ മുഖൃമന്ത്രിയുമായിരുന്ന പറവൂർ ടി.കെ. നാരായണപിളളയുടെ ലേഖനവും ഉണ്ട്. പുസ്തകത്തിൽ വളളത്തോൾ, വയലാർ എന്നിവരുടെ കവിതകളും ഉണ്ട്.









നാട്ടുരാജ്യം ആൾവാർ


മുൻപ് ജയ്പൂരിന്റെ  ഭാഗമായിരുന്ന ചില പ്രദേശങ്ങൾ ചേർത്ത് 1771 ൽ മഹാറാവു റാണാ ശ്രീ സവായ് പ്ര താപ് സിംഗ് ആണ് ആൾവാർ രാജ്യം സ്ഥാപിച്ചത്. തലസ്ഥാനത്തിന്റെ പേരും ആൾവാർ എന്നു തന്നെ ആയിരുന്നു. 1803 ൽ ബ്രിട്ടീഷ് സംരക്ഷണയിൽ വന്ന ആൾവാർ സ്വാതന്ത്യശേഷം ഇന്ത്യയുടെ ഭാഗമായി. ഇന്നത്തെ രാജസ്ഥാൻ സംസ്ഥാനത്താണ് ആൾവാർ. ബ്രിട്ടീഷ് സംരക്ഷണം എന്നത് പൂർണ്ണമായ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ അല്ലാതെ വിദേശകാര്യം, പ്രതിരോധം എന്നിവ ബ്രിട്ടീഷുകാരും മറ്റു കാര്യങ്ങൾ തദ്ദേശ ഭരണാധികാരിയും കൈകാര്യം ചെയ്യുന്ന ഒരു സംവിധാനമാണ്. രാജ്ഗർ മിന്റിൽ നിന്നുമാണ് ഇവരുടെ നാണയങ്ങൾ നിർമ്മിച്ചിരുന്നത്. 1877 മുതൽ കൽക്കട്ട മിന്റിൽ നിന്നുള്ള നാണയങ്ങൾ ഉപയോഗിച്ച് തുടങ്ങി. 1891 ലെ ഒരു രൂപാ നാണയമാണിവിടെ കാണുന്നത്. ഇത് ബ്രിട്ടീഷ് ഇന്ത്യ നാണയങ്ങളുടെ ഭാരവും രാജ്ഞിയുടെ ശിരസ്സും രേഖപ്പെടുത്തിയിട്ടുള്ളതാണ്. "മഹാരാജാ സവായി മംഗൾ സിംഗ് ബഹാദൂർ, 1891" എന്ന് പേർഷ്യൻ ലിപിയിൽ എഴുതിയിരിക്കുന്നു.

നസറാന നാണയങ്ങള്‍


സമ്മാനം, കാഴ്ച്ചവയ്പ്പ് എന്നൊക്കെ അര്‍ത്ഥമുള്ള നസാര്‍ എന്ന വാക്കില്‍ നിന്നാണ് ഈ നാണയങ്ങള്‍ക്ക് നസറാന എന്ന് പേര് നല്‍കിയത്.


 സമ്പന്നനായിരുന്ന ജയ്പൂര്‍ മഹാരാജാവ് ആവിഷ്ക്കരിച്ച ഈ പദ്ധതിയിലൂടെ അദ്ദേഹം കൂടുതല്‍ സമ്പന്നനായി. 

രാജാവിനോടുള്ള മമത കാണിക്കാന്‍, പ്രത്യേക അവസരങ്ങളില്‍ ഇത്തരം നാണയങ്ങള്‍ കമ്മട്ടത്തില്‍ നിന്ന് വാങ്ങി തനിക്ക് കാഴ്ച്ച വയ്ക്കാന്‍ കല്പന പുറപ്പെടുവിച്ചു. പ്രമാണിമാര്‍ പലരും, സാമാന്യത്തിലധികം വലിപ്പമുള്ള ഈ നാണയം രാജാവിന് കാഴ്ച്ച വച്ചു പോന്നു.


ഈ രീതി പിന്തുടര്‍ന്ന് മറ്റു ചില നാട്ടുരാജ്യങ്ങളും നസറാന നാണയങ്ങള്‍ പുറത്തിറക്കി. 

അത്തരത്തിലുള്ള ചിലത് കൂടി  ചുവടെ ചേര്‍ക്കുന്നു.

Nazarana Rupee JAIPUR 

Silver 37-38mm.

In the name George VI  issued by Man Singh ll in year 1949.







Nazarana Rupee  INDORE 

Silver 10.7 - 11.6 gms

 In the name of Muhammad Akbar ll issued by Jaswant Rao in the year 1807 (AH 1222)






Nazarana Rupee BARODA 
Silver11.3 gms
 Issued by Khande Rao in the year 1870 (AH 1287)








Nazarana Rupee BIKANER 

Issued by Ganga singh in the year 1937






Nazarana Rupee KOTAH 

(Badshah zameen inglistan... Victoria)


നാട്ടുരാജ്യം - ആർക്കാട്



ചെന്നൈ നഗരത്തിനടുത്ത് ആർക്കാട് നഗരം കേന്ദ്രമാക്കി മുഗൾ ചക്രവർത്തിമാരുടെ നവാബ് എന്നറിയപ്പെടുന്ന വൈസ്രോയിമാർ ഭരിച്ചിരുന്നു. 1692 ൽ സുൾഫിക്കർ അലി ഖാൻ ഇവിടെ നവാബ് ആയിത്തീർന്നു. ബ്രിട്ടീഷുകാർക്ക് തുടക്കത്തിലെ നാണയങ്ങൾ അനധികൃതമായി മുഗൾ ശൈലിയിൽ നിർമ്മിക്കാൻ നവാബിന്റെ സഹായം ലഭിച്ചിരുന്നു. 1765 ൽ മുഗൾ ചക്രവർത്തി, നവാബിനെ സ്വതന്ത്രനായി അംഗീകരിച്ചു. എങ്കിലും നവാബ് എന്ന സ്ഥാനപ്പേര്  അവർ നിലനിർത്തി. പിൽക്കാലത്ത് മറാത്തീയരും ഫ്രഞ്ചുകാരും പുറകെ മൈസൂരിലെ ഹൈദർ അലിയും ഇവിടം ആക്രമിച്ചെങ്കിലും  ബ്രിട്ടീഷുകാരുടെ സഹായം നിമിത്തം മുഹമ്മദ് അലി ഖാൻ എന്ന നവാബിന് നാട് തിരിച്ചുപിടിക്കാൻ കഴിഞ്ഞു. അതിനു ശേഷം വാലാ ജാ എന്ന സ്ഥാനപ്പേര്  ഉപയോഗിച്ചിരുന്നു ഇവർ നാണയങ്ങളിൽ.


ഇവിടെ കാണിച്ചിരിക്കുന്ന നാണയം അര പൈസയുടേതാണ്. മുൻവശത്ത് "വാലാ ജാ" , "സനാ ഹിജ്രി 1208'  (1793 - 94) എന്നും പിന്‍വശത്ത് "ഫാലൂസ് സാർബ് ആർക്കാട്" എന്നും പേർഷ്യന്‍ ലിഖിതങ്ങളില്‍  എഴുതിയിരിക്കുന്നു.


ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ താഴെക്കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.


https://www.coincommunity.com/forum/topic.asp?TOPIC_ID=261679

(ഏറ്റവും താഴെക്കാണുന്ന ചിത്രത്തിന് താഴെയായി പേജ് സെലക്ട് ചെയ്യാം. ആകെ 44 പേജുകളുണ്ട്.)

പെന്നി stamps


 

പെന്നി ബ്ലാക്ക്

ലോകത്തിലെ ആദ്യ തപാല്‍ സ്റ്റാമ്പ്. (ചുവന്ന ക്യാന്‍സലേഷനോടു കൂടിയത്).

1840 മേയ് ഒന്നിന് പുറത്തിറക്കിയ ഈ സ്റ്റാമ്പ്, 5 ദിവസങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് ലഭ്യമായി. 2,86,000 ഷീറ്റുകളിലായി 6,88,08,000 സ്റ്റാമ്പുകള്‍ അച്ചടിച്ചതില്‍ 13,00,000 ഇന്നും അവശേഷിക്കുന്നു.


പെന്നി ബ്ലൂ

ലോകത്തിലെ രണ്ടാമത്തെ തപാല്‍ സ്റ്റാമ്പ്. ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങി 8 ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറക്കി. 1843 ല്‍ ഇത് അച്ചടിക്കാനുള്ള പ്ലേറ്റുകള്‍ നശിപ്പിച്ചു. അതിനാല്‍ ഇന്ന് ഏറ്റവും ദുര്‍ലഭമായ സ്റ്റാമ്പുകളില്‍ ഒന്നാണിത്.

 ഇന്ന് ലഭിക്കുന്നവയില്‍ അതിന്‍റെ ആധികാരികത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാണ്.


പെന്നി റെഡ്

1841 ല്‍ പുറത്തിറക്കിയ ഈ സ്റ്റാമ്പ്, 1841 ഫെബ്രുവരി മുതല്‍ 1879 നവംബര്‍ വരെ വിതരണം ചെയ്തിരുന്നു. 21 ബില്യണ്‍ സ്റ്റാമ്പുകള്‍ അച്ചടിച്ചതിനാല്‍ സുലഭമായി ഇന്നും ലഭ്യമാണ്.

ബ്രിട്ടീഷ് നാണയങ്ങളിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍

 


ബ്രിട്ടീഷ് നാണയങ്ങളിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍


ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന്, 1952 ഫെബ്രുവരിയില്‍ എലിസബത്ത് രാജകുമാരിയെ ബ്രിട്ടണ്‍ രാജ്ഞിയായി അവരോധിച്ചെങ്കിലും, ഔദ്യോഗിക ദുഖാചരണം കഴിഞ്ഞ്, 1953 ജൂണ്‍ രണ്ടാം തിയതി (16 മാസങ്ങള്‍ക്ക് ശേഷം) ആണ് കിരീടധാരണം നടന്നത്. 

അതേ വര്‍ഷം തന്നെ എലിസബത്ത് രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ പുറത്തിറങ്ങി.

 ഇന്ന് വരെ പ്രചാരത്തിലുള്ള ബ്രിട്ടീഷ് നാണയങ്ങളില്‍ രാജ്ഞിയുടെ 5 ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.


1. 1953 ല്‍ മേരി ഗില്ലിക് (Mary Gillick) എന്ന ശില്പി രൂപകല്പന ചെയ്ത ചിത്രം.

2. 1968 ല്‍ അര്‍നോള്‍ഡ് മാക്കിന്‍ (Arnold Machin) രൂപകല്പന ചെയ്ത ചിത്രം.

3. 1985 ല്‍ റഫായേല്‍ മകൗഫ് (Raphael Maklouf) രൂപകല്പന ചെയ്ത ചിത്രം.

4. 1998 ല്‍ ഇയാന്‍ റാങ്ക് - ബ്രോഡ്ലെ (Ian Rank - Broadley) രൂപകല്പന ചെയ്ത  ചിത്രം.

5. 2015 ല്‍ ജോഢി ക്ലാര്‍ക്ക് (Jody Clark) രൂപകല്പന ചെയ്ത ചിത്രം.

ചാൾസ് രാജകുമാരൻ- ലേഡി ഡയാന വിവാഹം

 ബ്രിട്ടീഷ് രാജകുടുംബത്തിൽ  നടക്കുന്ന വിവാഹങ്ങൾ ലോക ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിലുള്ള ഒന്നായിരുന്നു പ്രിൻസ് ചാൾസ് - ലേഡി ഡയാന സ്പെൻസർ വിവാഹവും.1981 ജൂലൈ 29 ന്‌ ഇംഗ്ലണ്ടിലെ പ്രസിദ്ധമായ സെൻറ് പോൾസ് കത്തീഡ്രലിൽ ആർഭാടപൂർവം നടന്ന ആ വിവാഹചടങ്ങുകൾ  വിവരണത്തിന് അതീതം. ലോകമെമ്പാടുമുള്ള 74 രാജ്യങ്ങളിലെ 750  മില്യൺ  ജനങ്ങൾ ആ വിവാഹം തത്സമയം ടെലിവിഷ്നിലൂടെ കണ്ടു.



ഇതോടനുബന്ധിച്ച് നാണയങ്ങള്‍, തപാൽ കവറുകള്‍, സ്റ്റാമ്പുകൾ എന്നിവ പുറത്തിറക്കി.


 റോയൽ വെഡ്ഡിംഗ് നാണയങ്ങൾ  വെള്ളിയിൽ 2,18,000 എണ്ണവും കുപ്രോ നിക്കൽ 2,67,73,000 എണ്ണവും പുറത്തിറക്കി. ഇൗ രണ്ട് നാണയങ്ങൾക്കും ഒരേ മുഖവില - 25 പെൻസ്, ഒരേ ഭാരം  28.28 ഗ്രാം ഒരേ ചുറ്റളവ് - 38.61 മില്ലിമീറ്റര്‍. 

ഇവ കൂടാതെ 25  പൗണ്ടിന്റെ സ്വർണ നാണയവും ഉണ്ടായിരുന്നു.                  (25 എന്നത് സാങ്കല്പിക മുഖവില ആയിരുന്നു, അത് നാണയത്തിൽ രേഖപ്പെടുത്തിയിട്ടില്ല).


 വെള്ളിയിലും കുപ്രോ നിക്കലിലുമുള്ള ചാള്‍സ് - ഡയാന സ്മാരക നാണയങ്ങളാണ് മുകളില്‍

1980 ല്‍ പോസ്റ്റ് ചെയ്ത തിരുക്കൊച്ചി അഞ്ചല്‍ കാര്‍ഡ്



1972 ല്‍ നിലവില്‍ വന്ന പിന്‍കോഡ് നമ്പര്‍ സഹിതം ഉള്ള മേല്‍വിലാസം.

പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്റ് (ഇപ്പോള്‍ ഇന്‍ഡ്യ പോസ്റ്റ്) തങ്ങളുടെ QMS (ക്യുക്ക് മെയില്‍ സര്‍വ്വിസ് ) ന്റെ കാര്യക്ഷമത പരിശോധിക്കാന്‍ ഉപയോഗിച്ചത്.
ഉപയോഗിക്കാതെ ഇരിക്കുന്ന പഴയ കാര്‍ഡുകളാണ് സര്‍വ്വീസ് കാര്‍ഡു കളായി ഡിപ്പാര്‍ട്ട്മെന്റ് ഉപയോഗിക്കുന്നത്. മേല്‍വിലാസക്കാരന്‍ എപ്പോഴും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് തന്നെയാകും.

17.03.1980 ല്‍ ചണ്ഡിഗഡില്‍ നിന്നും പോസ്റ്റ് ചെയ്ത കാര്‍ഡ് 18.03.1980 ല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.


തിരുവിതാംകൂറിൽ Hundi അഥവാ ഹുണ്ടിക സമ്പ്രദായം നില നിന്നിരുന്നു...
പണം സുരക്ഷിതമായി സൂക്ഷിക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത.  (അതിന്റെ ആധുനിക രൂപമാണ് ഇന്നത്തെ വികാസ് പത്രങ്ങൾ എന്ന് വേണമെങ്കിൽ പറയാം).

 ബ്രിട്ടീഷ് ഹുണ്ടിയും  തിരുവിതാംകൂറിന്റെ തനതു ഹുണ്ടിയും നിലവിൽ ഉണ്ടായിരുന്നു. നിക്ഷേപം ആയതു കൊണ്ട്  ഹുണ്ടികാ എന്ന് പേര് വന്നു.

തിരുക്കൊച്ചി സംയോജനത്തിനു ശേഷം T C KERALA എന്ന് ഉപരിമുദ്രണം ചെയ്ത ചിത്രം മുകളില്‍


തിരുക്കൊച്ചി സംയോജനത്തിനു ശേഷം നിലവില്‍ വന്ന UNITED STATE OF TRAVANCORE & COHIN ല്‍ ഉപയോഗിച്ചിരുന്ന അഞ്ചല്‍ കാര്‍ഡുകള്‍.

തിരുക്കൊച്ചി സംയോജനത്തിനു ശേഷം നിലവില്‍ വന്ന UNITED STATE OF TRAVANCORE & COHIN ല്‍ ഉപയോഗിച്ചിരുന്ന അഞ്ചല്‍ കാര്‍ഡുകള്‍.


തിരുക്കൊച്ചി സംയോജനത്തിനു ശേഷം ഉപയോഗിച്ച മുദ്രപത്രങ്ങള്‍



തിരുവിതാംകൂര്‍ ഭാഗത്ത് പഴയ തിരുവിതാംകൂര്‍ പത്രങ്ങളില്‍ UNITED STATE  OF TRAVANCORE  & COCHIN എന്നും, കൊച്ചി ഭാഗത്ത് പഴയ കൊച്ചി പത്രങ്ങളില്‍ UNITED STATE OF TRAVANCORE & COHIN എന്നും ഉപരിമുദ്രണം ചെയ്ത് ഉപയോഗിച്ചിരുന്നു.

പിന്നീട് രാജപ്രമുഖനായ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ ചിത്രം ആലേഖനം ചെയ്ത പത്രങ്ങള്‍ മുദ്രണം ചെയ്തു.




ശ്രീ ചിത്തിര തിരുനാള്‍ ബലരാമവര്‍മയുടെ 24ാം പിറന്നാള്‍ (ME 1112 തുലാം 27 / AD 1936 നവംബര്‍ 12) ആഘോഷങ്ങളുടെ ഭാഗമായി, പൂജപ്പുര പോലീസ് പരേഡ് ഗ്രൗണ്ടില്‍ ME 1112 തുലാം 26 / AD 1936 നവംബര്‍ 11 മുതല്‍ ME 1112 വൃശ്ചികം 15 / AD 1936 നവംബര്‍ 30 വരെ നീണ്ട് നിന്ന വിപുലമായ ഒരു അഖിലേന്‍ഡ്യ ഫിലാറ്റലിക് എക്സിബിഷന്‍ സംഘടിപ്പിക്കുകയുണ്ടായി. ശ്രീചിത്രനഗര്‍ എന്ന് നാമകരണം ചെയ്തിരുന്ന ഈ പ്രദര്‍ശന മേഖലയില്‍ ഒരു അഞ്ചല്‍ ഓഫീസ്, ഒരു പോസ്റ്റ് ഓഫീസ്, ദി ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ്ന്റെ ശാഖ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

 അതിനോടനുബന്ധിച്ച് പുറത്തിറക്കിയ ആദ്യ ദിന കവര്‍.

(ഈ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്)


ശ്രി ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ കിരീടധാരണത്തോടനുബന്ധിച്ച്  ME 1107 തുലാം  20 (1931 നവംബര്‍ 6) ന് പുറത്തിറക്കിയ ആറ് കാശ്, പത്ത് കാശ്, മൂന്ന് ചക്രം വിലയ്ക്കുള്ള അഞ്ചല്‍ സ്റ്റാമ്പുകള്‍.
(രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത ആദ്യ തിരുവിതാംകൂര്‍ സ്റ്റാമ്പ്)


1935 ല്‍ ഇംഗ്ലണ്ടില്‍ അച്ചടി പൂര്‍ത്തിയാക്കിയ ഈ ഒരു രൂപ കറന്‍സി

1935 ല്‍ ഇംഗ്ലണ്ടില്‍ അച്ചടി പൂര്‍ത്തിയാക്കിയ ഈ ഒരു രൂപ കറന്‍സി, ഇന്‍ഡ്യയില്‍ വിതുരണത്തിന് എത്തുന്നതിന് മുമ്പ് 1936 ജനുവരി 20 ന് ജോര്‍ജ് അഞ്ചാമന്‍ രാജാവ് അന്തരിക്കുകയും, എഡ്വര്‍ഡ് എട്ടാമന്‍ ഭരണം ഏല്‍ക്കുകയും ചെയ്തു. ശേഷം ഉടലെടുത്ത ഭരണഘടന പ്രതിസന്ധിയെ തുടര്‍ന്ന് 1936 ഡിസംബര്‍ 11ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. 1937 മേയ് 12ന് ജോര്‍ജ് ആറാമന്റെ കിരീടധാരണം നടന്നു. യൂറോപ്പില്‍  രണ്ടാം ലോകമഹായുദ്ധം ഉരുണ്ട് കൂടുന്ന സാഹചര്യത്തില്‍, ഇന്‍ഡ്യയിലേക്ക് പുതിയ നോട്ടുകള്‍ അച്ചടക്കുന്നതിന് പകരം, അച്ചടി പൂര്‍ത്തിയാക്കി ഇംഗ്ലണ്ടില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ജോര്‍ജ് അഞ്ചാമന്റെ ചിത്രം ആലേഖനം ചെയ്തിരുന്ന ഈ നോട്ടുകള്‍ തന്നെ 1940 ജൂലയ് 24 ന് ഇന്‍ഡ്യയില്‍ പുറത്തിറക്കി.

ജോര്‍ജ് ആറാമന്റെ ചിത്രം ആലേഖനം ചെയ്ത ആദ്യ നോട്ടുകള്‍ 1945 ലാണ് അച്ചടിച്ചതെങ്കിലും 1940 എന്ന വര്‍ഷമാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്.


റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ആദ്യ കറന്‍സി


ഒന്നാം ലോകമഹായുദ്ധാനന്തരമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനായി 1926 ല്‍ ഒരു കമ്മിഷനെ നിയമിച്ചു. Royal Commission on Indian Currency അഥവ Hilton - Young Commission. പ്രസ്തുത കമ്മിഷന്‍ B R അംബദ്കര്‍ രചിച്ച The problem of Rupee - Its origin and its solutions എന്ന ഗ്രന്ഥത്തിലെ ശുപാര്‍ശകളുടെ  അടിസ്ഥാനത്തില്‍ നടത്തി തയ്യാറക്കിയ പഠന റിപ്പോര്‍ട്ടിനെ അധികരിച്ച്, കേന്ദ്ര നിയമസഭ R B I Act 1934 പാസ്സാക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ 1935 ഏപ്രില്‍ ഒന്നിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ നിലവില്‍ വന്നു.
ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ ഇരട്ട മൊഹര്‍ നാണയത്തില്‍ ആലേഖനം ചെയ്തിരുന്ന പനയും സിംഹവും ആണ് R B I മുദ്രയായി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, പിന്നിട് ഇന്‍ഡ്യയുടെ ദേശിയ മൃഗമായ കടുവയെ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.

(ഇതിന് മുമ്പുള്ള എല്ലാ കറന്‍സികളിലും Government of India എന്നാണ് മുദ്രണം ചെയ്തിരുന്നത്)


ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയില്‍ ഉപയോഗിച്ചിരുന്ന ഇന്‍ഡ്യന്‍ രൂപ



ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്ത് പ്രത്യേക prefix നല്‍കി, ഇന്‍ഡ്യന്‍ രൂപ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയിലെ ഉപയോഗത്തിനായി മുദ്രണം ചെയ്തിരുന്നു. ക്രമാനുഗതമായ prefix മാറ്റി, ഇംഗ്ലീഷ് അക്ഷരമാലയിലെ അവസാന അക്ഷരങ്ങളായ X Y Z എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്.


ഒരു രൂപ കറന്‍സി നോട്ട്


ഒന്നാം ലോകമഹായുദ്ധ കാലത്ത് നാണയ നിര്‍മ്മാണത്തിനുള്ള ലോഹങ്ങളുടെ ദൗര്‍ലഭ്യം ലോകം മുഴുവനും അനുഭവപ്പെട്ടു. പലരും  നിലവാരം കുറഞ്ഞ ലോഹങ്ങളിലും മറ്റു മാധ്യമങ്ങളിലും നാണയം നിര്‍മ്മിക്കന്‍ നിര്‍ബന്ധിതരായി. ബ്രിട്ടീഷ് ഇന്‍ഡ്യന്‍ നാണയങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടി വന്നു. ഉയര്‍ന്ന മൂല്യമുള്ള നാണയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വെള്ളി, ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍, കടലാസ്സില്‍ നിര്‍മ്മിക്കനുള്ള തീരുമാനമുണ്ടായി. വെള്ളി രൂപയുടെ ചിത്രം ആലേഖനം ചെയ്ത് പ്രോമിസറി നോട്ടായാണ് കടലാസ്സ് രൂപ പുറത്തിറക്കിയത്. I promise to pay the bearer the sum of one ruppee എന്ന ആലേഖനം ഈ അര്‍ത്ഥത്തിലാണ് നോട്ടില്‍ ചേര്‍ത്തിട്ടുള്ളത്. 1917 നവംബര്‍ 30 ന് ഔദ്യോഗികമായി പുറത്തിറക്കിയ ഒരു രൂപയുടെ നോട്ട്, നൂറ്റാണ്ട് പിന്നിട്ട് ഇന്നും ഇന്‍ഡ്യന്‍ കറന്‍സിയുടെ അടിസ്ഥാന ഘടകമായി നിലനില്‍ക്കുന്നു. ഇന്നും ഒരു രൂപയുടെ നോട്ടില്‍, ഒരു രൂപ നാണയത്തിന്റെ ചിത്രം ആലേഖനം ചെയ്യുന്നത് ശ്രദ്ധിക്കുക.


ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ഭരണ കാലത്ത് 1919 പുറത്തിറക്കിയ ഈ എട്ടണ നാണയം അടുത്ത വര്‍ഷം - 1920 - കൂടിയേ മുദ്രണം ചെയ്തിട്ടുള്ളു. അതുതന്നെ 1919 നെക്കാള്‍ വളരെ പരിമിതമായ എണ്ണത്തില്‍. അക്കാരണം കൊണ്ട് വളരെ ദുര്‍ലഭമായ ഈ നാണയം ശേഖരണക്കാരുടെ ഇടയില്‍ വളരെ വിലമതിപ്പുള്ളതാണ്.


ജോർജ് അഞ്ചാമൻ രാജാവിന്റെ പന്നി രൂപ



ജോർജ് ഫ്രെഡറിക് ഏർണെസ്റ്റ്  ആൽബർട്ട് എന്ന പൂർണനാമത്തിനുടമയായ  ജോർജ് അഞ്ചാമാൻ   1910 മുതൽ അദ്ദേഹത്തിന്റെ മരണം വരെ (1936) യുണൈറ്റഡ് കിങ്ഡത്തിന്റെയും അതിന്റ കീഴിലുള്ള കോളനി രാജ്യങ്ങളുടെയും രാജാവും ഇന്ത്യയുടെ ചക്രവർത്തിയും ആയിരുന്നു. തന്റെ മുൻഗാമികളിൽ നിന്ന് പല കാര്യങ്ങളിലും അദ്ദേഹം വ്യതസ്തനായിരുന്നു.  ചക്രവർത്തിനിയായ ഭാര്യ, വിക്ടോറിയ മേരി എന്ന് ഔദ്യോഗികമായി ഒപ്പ് വക്കുന്നത് അനുവദിച്ചില്ല. തുടർന്ന് അവർ ക്വീൻ മേരി ആയി അറിയപ്പെട്ടു.12/12/1911 ലെ  ഡൽഹി ഡർബാറിൽ അദ്ദേഹവും ഭാര്യയും നേരിട്ട് എത്തി പരമ്പരാഗത ചരിത്രം തിരുത്തിയെഴുതി. കൽക്കട്ടയിൽ നിന്നും തലസ്ഥാനം ഡെൽഹിക്ക് മാറ്റി. ശിപായി ലഹളയിൽ തുടങ്ങി നീറിപ്പുകഞ്ഞ് കൊണ്ടിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വീര്യം തണുപ്പിക്കാൻ, ഭരണ രംഗങ്ങളിൽ ഇന്ത്യക്കാർക്ക് പങ്കാളിത്തം നൽകുക തുടങ്ങിയ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകുകയും എന്നാല്‍ ഇന്ത്യക്കാർക്ക് തൃപ്തികരം അല്ലതാവുകയും ചെയ്ത 1919 ല്‍ പാസ്സാക്കിയ മൊണ്ടെഗു - ചേംസ്‌ഫോർ ഡ് പരിഷ്കാരങ്ങള്‍ 1921 ല്‍ നിലവിൽ വന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്.
ഈ കാലയളവ്
 സാക്ഷ്യം വഹിച്ച  പ്രധാന സംഭവം ഒന്നാം ലോക  മഹായുദ്ധ മാണ്.

ഇന്ത്യൻ നാണയ ചരിത്രത്തിലും അദ്ദേഹം വിവാദപുരുഷനായി. 1911 ൽ ഇറക്കിയ എല്ലാ നാണയങ്ങളിലും അദ്ദേഹം ധരിച്ചിരിക്കുന്ന  രാജകീയ വസ്ത്രതില്‍ ആലേഖനം ചെയ്യപ്പെട്ട ആനയുടെ രൂപം അതിന്റെ തുമ്പിക്കൈ ലോപിച്ചും, കാൽപാദങ്ങൾ ഉരുണ്ടും ഒറ്റ നോട്ടത്തിൽ പന്നിയുടെ രൂപത്തിലായി.  ജനങ്ങളെ അവഹേളിക്കാൻ വൃത്തി കെട്ട മൃഗത്തിന്റെ രൂപം മനപ്പൂർവം ആലേഖനം ചെയ്തത് ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.  ഏതായാലും പന്നി രൂപ (PIG RUPEE) എന്ന് വിളിക്കപ്പെടുന്ന  ഇൗ നാണയങ്ങൾ പിൻവലിക്കാൻ അധികൃതര്‍ നിർബന്ധിതമായി. ഇൗ വിഭാഗത്തിൽ ഒരു രൂപ,അര രൂപ,കാൽ രൂപ,രണ്ടു അണ എന്നീ വെള്ളി നാണയങ്ങളും, ചെമ്പിലെ കാൽ അണയുമാണ്‌  പുറത്തിറക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആനയുടെ രൂപം പുനര്‍ചിത്രീകരണം ചെയ്താണ് പുറത്തിറക്കിയത്.

ചിത്രം
കടപ്പാട് - ശ്രീ P K വിദ്യാസാഗര്‍ (PANA)


ഉപരി മുദ്രണം ചെയ്ത ആസാദ് ഹിന്ദ് നാണയങ്ങള്‍



നേതാജി ആസാദ് ഹിന്ദ് പ്രഖ്യപിക്കുമ്പോള്‍ അതിന് ഭൂമിശാസ്ത്രപരമായ അതിരുകളോ ഇന്‍ഡ്യക്കുള്ളില്‍ പ്രവര്‍ത്തനാനുമതിയോ ഇല്ലായിരുന്നു. എന്നാല്‍ നല്ലൊരു വിഭാഗത്തിനിടയില്‍ സ്വതന്ത്ര ഭാരതം എന്ന ആവേശം നിലനിന്നിരുന്നു.  കൂടെ ബ്രിട്ടണോടുള്ള പ്രതിഷേധവും. ഈ പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമായി ബ്രിട്ടീഷ് ഇന്‍ഡ്യന്‍ നാണയങ്ങള്‍, പ്രത്യേകിച്ച് ഒരു രൂപയുടെ വെള്ളിനാണയം Provisional Government of Azad Hind PGAH എന്നും, കൂടെ വര്‍ഷവും ഉപരിമുദ്രണം ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇത് ആസാദ് ഹിന്ദ് ഗവര്‍ണ്മെന്റിന്റെ പ്രചരണവും, ബ്രിട്ടീഷ് ഗവര്‍ണ്മെന്റിനോടുള്ള പ്രതിഷേധവും ആയിരുന്നു.


പുനലൂർ രാജൻ


കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടി. മാവേലിക്കര രവിവർമ സ്‌കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി.

1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടൻ ജീവിതത്തിന്റെ ഭാഗമായി.സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്‌കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. കെ.പി.എ.സി. യുടെ നേതൃത്വത്തിലാണ് സിനിമയുണ്ടാക്കാൻ ശ്രമം നടന്നത്. പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അപ്പോഴേക്കും സിനിമാമോഹം ഉപേക്ഷിച്ചിരുന്നു.

സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ക്യാമറയാണ് അദ്ദേഹത്തിന്റേത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ ഇവയിലുൾപ്പെടുന്നു

1994-ൽ വിരമിച്ചു. സ്‌കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവൻ നായർ, വി. അബ്ദുല്ല, എൻ.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂർത്തങ്ങൾ പകർത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ചെലവൂർ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായി.

’ബഷീർ: ഛായയും ഓർമയും’, ’എം.ടി.യുടെ കാലം’ എന്നിവയാണ് രാജന്റെ പുസ്തകങ്ങൾ . മാതൃഭൂമി പത്രത്തിൽ ’ഇന്നലെ’, ആഴ്ചപ്പതിപ്പിൽ ’അനർഘനിമിഷങ്ങൾ’ എന്നീ പംക്തികൾ കൈകാര്യം ചെയ്തു. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളിൽ സഞ്ചരിച്ച് തയ്യാറാക്കിയ ’മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു.


എന്താണ് മരവി ?



ഒരുതരം മരത്തവി ആണ് മരവി എന്ന പേരിലറിയപ്പെടുന്നത്.
 മരിക, മരി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മരം കൊണ്ടുള്ള തൊട്ടി എന്നാണ് അർത്ഥമാക്കുന്നത്. കാഷ്ഠാബുവഹിനി എന്നതാണ് ഇതിൻ്റെ ശരിയായ മലയാളപദം.

വിവിധ ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാറുണ്ട്. ഓരോ ആവശ്യത്തിനും ഉപയോഗിക്കുന്ന മരികകൾക്ക് വിവിധ രൂപങ്ങളാണ് ഉണ്ടാവാറ്.

ഉപ്പ് സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് ഉപ്പു മരിക. ഉപ്പൂറ്റി എന്നും വിളിക്കാറുണ്ട്. ഇതിന് അടപ്പുണ്ടായിരിക്കും. ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള മരംകൊണ്ടാണ് ഉപ്പു മരിക നിർമ്മിക്കാറ്. കൂടുതലും ഉപയോഗിക്കുന്ന തടി കറുത്ത വാകയും വീട്ടിയുമാണ്.

സദ്യവട്ടത്തിന് കറികളും പായസവും മറ്റും വിളമ്പു പാത്രങ്ങളിലേക്ക് പകരുന്നതിനും പ്രത്യേക മരവി ഉപയോഗിക്കാറുണ്ട്‌. ഈ മരവിക്ക് അൽപം നീണ്ട പിടി ഉണ്ടായിരിക്കും.

പുഴയിൽ നിന്നും പൊന്നരിക്കാൻ ഉപയോഗിക്കുന്നതിന് സ്വർണ്ണ മരവി എന്നാണ് പറയുക. കനമുള്ള മരത്തടിയിൽ നിർമ്മിച്ചതാണിത്. വാല് പോലെ പുറത്തേക്ക് തള്ളിയ ഒരു ഭാഗവും കാണാം.

പിൻകോഡ് സമ്പ്രദായത്തിന് 48 വയസ്സ്.

..

ഇന്ത്യൻ തപാൽ സേവന സംവിധാനത്തിലെ ഒരു നാഴികകല്ലാണ്‌ പിൻകോഡ്‌ സമ്പ്രദായത്തിന്റെ കണ്ടു പിടിത്തം. 1972 ആഗസ്റ്റ്‌ 15-നായിരുന്നു Postal Index Number എന്നതിന്റെ ചുരുക്കെഴുത്തായ PIN Code സിസ്റ്റം ഇന്ത്യയിൽ നിലവിൽ വന്നത്‌. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശ്രീരാം ബിക്കാജി വെലാങ്കറിനെ പക്ഷേ, അധികമാരും അറിയാൻ വഴിയില്ല.

മഹാരാഷ്ട്രയുടെ കൊങ്കൺ പ്രദേശത്തെ ഒരു തീരദേശ ഗ്രാമത്തിലാണ്‌ വെലാങ്കർ ജനിക്കുന്നത്‌ (Shriram Bhikaji Velankar). സ്കൂൾ പഠനകാലത്ത്‌ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു വെലാങ്കർ. മെട്രിക്കുലേഷന്ന് ശേഷം ഉപരിപഠനത്തിനായി ബോംബെയിലെത്തിയ വെലാങ്കർ, വിൽസൺ കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ പ്രീഡിഗ്രി പൂർത്തിയാക്കിയെങ്കിലും ഒരു പ്രൊഫഷനൽ കോഴ്‌സിന്ന് ചേരാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തത്‌ കാരണം 1932-ൽ, സംസ്കൃത ബിരുദ പഠനത്തിന്ന് ചേർന്നു. ഗോകുൽ ദാസ്‌ തേജ്‌പാൽ കോളേജിൽ സംസ്കൃത പഠനത്തിന്ന് അക്കാലത്ത്‌ ഫീസുണ്ടായിരുന്നില്ല. കൂടാതെ, സൗജന്യ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകിയിരുന്നു.

പഠനത്തിന്ന് ശേഷം വിവിധ മേഖലകളിൽ സേവനം ചെയ്ത വെലാങ്കർ 1960-കളിൽ വാർത്താ വിതരണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കേന്ദ്ര വാർത്താ വിനിമയ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ 1972-ലാണ്‌ പിൻ കോഡ്‌ സമ്പ്രദായമെന്ന ആശയം വെലാങ്കർ കൊണ്ടുവരുന്നത്‌. പോസ്റ്റോഫീസുകളുടെ ക്രോഡീകരണവും വർഗ്ഗീകരവും നിർവ്വഹിച്ച്‌ പോസ്റ്റൽ സംവിധാനം മികവുറ്റതാക്കാൻ വേലാങ്കറുടെ ബുദ്ധിയിൽ ഉദിച്ച ആശയം ഫലപ്രദമായി പ്രാബല്ല്യത്തിൽ കൊണ്ടുവരാൻ സാധിച്ചത്‌ ഇന്ത്യൻ തപാൽ വകുപ്പിന്റെ കിരീടത്തിലെ പൊൻതൂവലായി മാറി.

സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും 8 പിൻ മേഖലകളായി തിരിച്ചിരിക്കുന്നു. പിൻ‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.

ഉദാഹരണത്തിന്ന് 671122 എന്ന പിൻ കോഡിലെ ആദ്യ പിൻ ആയ 6 എന്നത്‌ കേരളം, തമിഴ്‌നാട്‌, ലക്ഷദ്വീപ്‌, പോണ്ടിച്ചേരി ഉൾപ്പെടുന്ന പോസ്റ്റൽ മേഖലയെ സൂചിപ്പിക്കുന്നു. 7 എന്ന അക്കം കേരള സർക്കിളിലെ ഉപ മേഖലയായ കോഴിക്കോടിനെ സൂചിപ്പിക്കുമ്പോൾ മൂന്നാം അക്കമായ 1 കാസറഗോഡ്‌ സോർട്ടിംഗ്‌ ജില്ലയെ സൂചിപ്പിക്കുന്നു. മറ്റൊരർത്ഥത്തിൽ രണ്ടും മൂന്നും ചേർന്നാണ്‌ ഒരു സോർട്ടിംഗ്‌ ജില്ലാ കോഡ്‌ രൂപപ്പെടുന്നത്‌. അവസാന 3 അക്കങ്ങൾ കാസറഗോഡ്‌ ജില്ലയിലെ പോസ്റ്റോഫീസുകൾക്ക്‌ നൽകപ്പെട്ട നമ്പരുകളാണ്‌.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യകാല സ്റ്റാമ്പുകൾ




1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്ര ആയെങ്കിലും നമുക്ക് സ്വന്തമായി തപാൽ സ്റ്റാമ്പ് ഉണ്ടായത് 1947 നവംബർ 21 ന് ആണ്. സ്വാഭാവികമായും ദേശീയ ചിഹ്നവും, പതാകയും തന്നെ ആദ്യം ഇടംപിടിച്ചു. എന്നാല്‍ ആ സന്തോഷം തീരുന്നതിന് മുൻപ് നമ്മെയെല്ലാം ദുഖത്തിൽ ആഴ്ത്തിക്കൊണ്ട് ഗാന്ധിജി വധിക്കപ്പെട്ടു. 1948, അതായത് ഒന്നാം  സ്വാതന്ത്ര്യദിനത്തിൽ ആ മഹാനുഭാവന്റെ ഓർമ്മക്കായി  വ്യത്യസ്ത മൂല്യങ്ങളിൽ ഉള്ള 4 സ്റ്റാംപുകൾ ആണ് പുറത്തിറങ്ങാൻ നിയോഗം ഉണ്ടായത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ Personality stamp ഇത് ആയിരുന്നു. ആദരസൂ ചകമായിരുന്നതിനാൽ ഇവ മഹാത്മാ ഗാന്ധി മോണിംഗ് സ്റ്റാമ്പുകൾ എന്നും അറിയപ്പെടുന്നു. ഇൗ നാല് സ്റ്റാമ്പുകളും സ്വിറ്റ്സർലൻഡിൽ ആണ് പ്രിൻറ് ചെയ്തത് എന്നതും ഒരു സവിശേഷതയാണ്.


സ്വാതന്ത്ര്യസമരത്തിൽ പത്രങ്ങളുടെ സ്വാധീനം



ലോകാരാധ്യനായ മഹാത്മാഗാന്ധി ആരംഭിച്ച രണ്ട് വർത്തമാന പത്രങ്ങൾ ആണ് HARIJAN ( 1933) YOUNG INDIA (1919) എന്നിവ. ഇവ ആഴ്ച്ചയിൽ ഒന്ന് വീതം ആയിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ആവശ്യകത,ആശയം എന്നിവ ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു  ഇവയുടെ ലക്ഷ്യം. യങ് ഇന്ത്യയുടെ എഡിറ്റർ സി.രാജഗോപാലാചാരി ആയിരുന്നു. ഇതിലെ ലേഖനങ്ങൾ, മറ്റു പ്രസിദ്ധീകരണങ്ങളിൽ സൗജന്യമായി ഉപയോഗിക്കാനും അനുവദിച്ചിരുന്നു.

യംഗ് ഈൻഡ്യ പ്രസിദ്ധീകരണം 1932ൽ നിലച്ചു. തുടര്ന്ന് ആരംഭിച്ച ഹരിജന് പ്രസിദ്ധീകരണം 1948ലും നിലച്ചു.                                                         
  ദേശീയതയുടെ മുഖമുദ്രയായി തിളങ്ങിയ ഈ  പത്രങ്ങൾ പരസ്യ രഹിതമായിരുന്നു എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

ജയ് ഹിന്ദ്



ആസാദ് ഹിന്ദ് കറൻസി, സ്റ്റാമ്പ്, നാണയങ്ങൾ



ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു നേതാജി എന്നാറിയപ്പെടുന്ന സുഭാഷ് ചന്ദ്ര ബോസ്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.

പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും, സൈനികവും, നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും, സോവിയറ്റ്‌ യൂണിയനും കടന്ന് ജർമ്മനിയിലെത്തി. വേഷം മാറിയാണ് അദ്ദേഹം സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ പത്താൻ വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4 ന്  സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്ത ദിവസം ജൂലൈ 5 ന്  ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ INA) രൂപവത്കരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.

1945 ഓഗസ്റ്റ് 18 ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗിക ഭാഷ്യം.

INA യുടെ പേരില്‍ സ്റ്റാമ്പുകളും ഒരു വശം മാത്രം മുദ്രണം ചെയ്ത  പ്രോമിസറി നോട്ടുകളും ഇറങ്ങിയിരുന്നു. ആസാദ് ഹിന്ദ് നാണയങ്ങളും കണ്ടു വരുന്നു.




ആസാദ് ഹിന്ദ്  കറൻസി, സ്റ്റാമ്പ്, നാണയങ്ങൾ

ഇവ ഉണ്ടായിരുന്നോ ... സാധുത ഉണ്ടായിരുന്നോ ...

ഉവ്വ്, ഇവ ഉണ്ടായിരുന്നു. INA ക്ക് വിലക്ക് ഉണ്ടായിരുന്നതിനാൽ സ്വാഭാവികമായി അവയ്ക്കും  നിയമ സാധുത ഉണ്ടരുന്നില്ല എന്നാല്‍  ഈ പ്രസ്ഥനത്തിൽ ആകൃഷ്ടരായ അനേകം പേര് ഇന്ത്യയിലും വിദേശത്തും വിശിഷ്യാ സിങ്കപ്പൂര്‍, മലയ എന്നിവിടങ്ങളില്‍  ഉണ്ടായിരുന്നു. ബ്രിട്ടീഷ് രാജിനോടുള്ള  സന്ധിയില്ലാ സമരത്തിന്റെ മുഖമുദ്ര ആയിരുന്നു ഇവ. നിരോധിതമായതിനാൽ അവയുടെ അച്ചടി തന്നെ വിദേശത്ത് ആയിരുന്നു. ഒപ്പം പ്രചാരവും. പ്രസ്തുത കറൻസി  ഒരു ധനസമാഹരണ ഉപാധി ആയിരുന്നു എന്ന് പറയപ്പെടുന്നു.





നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ Azad Hind ന്റെ പ്രസക്തി INA ക്ക്‌ ഇടയിൽ നഷ്ടപ്പെട്ടിരുന്നില്ല. സുഭാഷ് ചന്ദ്രബോസിനെ കണ്ടുകിട്ടിയാൽ വിചാരണയ്ക്ക് വിധേയമാകണം എന്ന് ബ്രിട്ടീഷുകാർ നിഷ്കർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരോധാനം അന്നും ഇന്നും തർക്കവിഷയം ആണ്. ബ്രിട്ടീഷ് ഇന്ത്യയോ, സ്വതന്ത്ര ഇന്ത്യയോ മറ്റു സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളോ അദ്ദേഹത്തിന്റെ നാണയങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്തിന്  ആശയം പോലും. എന്നിരുന്നാലും   ഏവരും സ്വപ്നം കണ്ട ആ സ്വാതന്ത്ര്യം INA യും ആഘോഷിച്ചു. അന്ന് നിലവിൽ ഉണ്ടായിരുന്ന നാണയത്തിന്റെ രൂപത്തിൽ, അഘണ്ഡ ഭാരതമാണ് ആ നാണയത്തിൽ കൂടി വിഭാവന ചെയ്തത്. (ആ സ്മാരകമാണ് ചിത്രത്തില്‍). സ്വാതന്ത്ര്യം കിട്ടിയത് തന്നെ വിഭജനം അംഗീകരിക്കപ്പെട്ടതിന് ശേഷമാണ്. INA യുടെ അജണ്ടയിൽ വിഭജനം ഒരു വിഷയം ആയിരുന്നില്ല. സ്വാതന്ത്ര്യം കിട്ടിയ അന്നും, അതിന് ശേഷവും സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നു എന്ന് INA ദൃഢമായി  വിശ്വസിക്കുന്നു. വിമാന അപകടം അവർ തള്ളിക്കളയുന്നു. ഒരു പ്രൊവിഷണൽ സര്‍ക്കാര്‍ ആയതിനാൽ ഇവയെ വിനിമയ നാണയം അല്ല എന്ന് പറയുകയോ, INA യെ പോലെ അംഗീകരിക്കുകയോ  ചെയ്യാം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പിന്നമ്പുറത്തേക്ക് പോകുമ്പോൾ ഇൗ പ്രസ്ഥാനത്തിന്റെ നിസ്വാർഥമായ പങ്ക്, പ്രാധാന്യം, ഒരു ന്യൂനപക്ഷത്തിന് എങ്കിലും  കാണാതിരിക്കാൻ ആവില്ല.



സുഭാഷ് ചന്ദ്ര ബോസും ആസാദ് ഹിന്ദും



ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു നേതാജി എന്നാറിയപ്പെടുന്ന സുഭാഷ് ചന്ദ്ര ബോസ്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.

പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും, സൈനികവും, നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും, സോവിയറ്റ്‌ യൂണിയനും കടന്ന് ജർമ്മനിയിലെത്തി. വേഷം മാറിയാണ് അദ്ദേഹം സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ പത്താൻ വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4 ന്  സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്ത ദിവസം ജൂലൈ 5 ന്  ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ INA) രൂപവത്കരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.

1945 ഓഗസ്റ്റ് 18 ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗിക ഭാഷ്യം.

INA യുടെ പേരില്‍ സ്റ്റാമ്പുകളും ഒരു വശം മാത്രം മുദ്രണം ചെയ്ത  പ്രോമിസറി നോട്ടുകളും ഇറങ്ങിയിരുന്നു. ആസാദ് ഹിന്ദ് നാണയങ്ങളും കണ്ടു വരുന്നു.



French Emergency Money

French Emergency Money

On commencement of First World War in 1914, France immediately suspended use of gold coins and the conversion of banknotes to gold. As inflation grew, French coins were used for its gold and silver content rather than for transactions. So, small transactions became very difficult.

In August 1914, the Chamber of Commerce of Paris issued small bearer bonds in denominations of 0.25F, 0.5F, 1F, 2F that would be legal tender among the Paris merchants, that agreed to accept them. As financial backing, the Chamber of Commerce would place an equivalent amount of cash on deposit with the Banque de France. The Chambers of Commerce of other cities throughout France implemented the same mechanism as done in Paris, and issued their own bearer bonds / notes for local use.

This is a note issued by BOURGES Chamber of Commerce of 1 Franc in 1917 (MCMXVII). The validity of this note is till June 30, 1922.

Note has Signatures of  The Treasurer  & The President of the Chamber.

പൊടിഞ്ഞു പോകുന്ന ഒരു നാണയത്തെ സംബന്ധിച്ചുള്ള രാജകീയ വിളംബരം ...

പൊടിഞ്ഞു പോകുന്ന ഒരു നാണയത്തെ സംബന്ധിച്ചുള്ള രാജകീയ വിളംബരം ...

991ാമാണ്ട് കര്‍ക്കടക മാസം ഒന്നാം തിയതി (1816) ശ്രീപാര്‍വതിഭായി മഹാറാണി തിരുമനസ്സു കൊണ്ട് ....
പത്മനാഭ സെവിനി വഞ്ചി ധര്‍മ വര്‍ധിനീ രാജരാജെശ്വരി റാണി പാര്‍വതിഭായി മഹാരാജാവ് അവര്‍കള്‍ സകലമാന ജനങ്ങള്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം

പഴയ മുദ്രയിട്ട 'തിരാക്കാശ് '

മൂന്ന് വര്‍ഷത്തേക്ക് ഒരിക്കല്‍ മുദ്രയിട്ടു തിരാക്കാശ് അടിപ്പിച്ചു കൊടുത്തയച്ചു നടന്നുവരികയും അതിനു മുന്‍പില്‍ ഉള്ള കാശ് നിറുത്തല്‍ ചെയ്യുകയും മാമൂലായിട്ടു നടന്നുവരിക കൊണ്ടും അതിന്മണ്ണം 88 ാമാണ്ട് ഗരുഡനും താമരയും മുദ്രയിട്ടു നടന്നുവരുന്ന തിരാക്കാശിന് ഉറപ്പില്ലാതെ പൊടിഞ്ഞു ചെതം വരുന്നപ്രകാരവും അതിനാല്‍ കച്ചവടക്കാറര കുടിയാനവന്മാര്‍ക്കു ഏറിയ സങ്കടമായിട്ടു വന്നിരിക്കുന്നു എന്നും കേള്‍വിപ്പെടുകകൊണ്ടും ആ കാശ് ഇന്നേദിവസം മുതല്‍ക്കു വിറ്റഴിയാതെ നിറുത്തലും ചെയ്തു ....

ഒരു ചക്രത്തിനു പതിന്നാറു വിലയും എട്ടു വിലയും നാലു വിലയും രണ്ടു വിലയും ഇതിന്മണ്ണം നാലു മാതിരിയില്‍ ചെമ്പുകാശ് അടിപ്പിച്ചു നാമവും പനന്താര്‍മാലയും അയിന്തലനാഗവും മുദ്രപതിച്ചു എല്ലാ സ്ഥലങ്ങളിലും കൊടുത്തിരിക്കകൊണ്ട് ....

സകലമാന ജനങ്ങളും ഈ വക കാശു വിലയ്ക്കു വാങ്ങി രാജ്യത്തു നടപ്പാക്കിച്ചു കാശു വാങ്ങിക്കുന്നതിനും കൊടുക്കുന്നതിനും വില വ്യത്യാസം വരാതെ മാറ്റി പഴയ തിരാക്കാശു പണ്ടാരവകയില്‍ കൊണ്ടുവന്നു തൂക്കി ഏല്‍പ്പിച്ചു പതിവിന്‍ പ്രകാരമുള്ള വിലയും വാങ്ങിച്ചു കൊള്ളുകയും വേണം ....

പഴയകല കാശുകൊടുക്കല്‍വാങ്ങല്‍ ചെയ്യുന്നൂ എങ്കിലും ഉടനെ ആയാളുകളെ വരുത്തി അതിന്റെ അവസ്ഥ പോലെ ഒള്ള ശിക്ഷ ചെയ്യിക്കുകയും ചെയ്യും ....