എന്താണ് മരവി ?



ഒരുതരം മരത്തവി ആണ് മരവി എന്ന പേരിലറിയപ്പെടുന്നത്.
 മരിക, മരി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മരം കൊണ്ടുള്ള തൊട്ടി എന്നാണ് അർത്ഥമാക്കുന്നത്. കാഷ്ഠാബുവഹിനി എന്നതാണ് ഇതിൻ്റെ ശരിയായ മലയാളപദം.

വിവിധ ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാറുണ്ട്. ഓരോ ആവശ്യത്തിനും ഉപയോഗിക്കുന്ന മരികകൾക്ക് വിവിധ രൂപങ്ങളാണ് ഉണ്ടാവാറ്.

ഉപ്പ് സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് ഉപ്പു മരിക. ഉപ്പൂറ്റി എന്നും വിളിക്കാറുണ്ട്. ഇതിന് അടപ്പുണ്ടായിരിക്കും. ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള മരംകൊണ്ടാണ് ഉപ്പു മരിക നിർമ്മിക്കാറ്. കൂടുതലും ഉപയോഗിക്കുന്ന തടി കറുത്ത വാകയും വീട്ടിയുമാണ്.

സദ്യവട്ടത്തിന് കറികളും പായസവും മറ്റും വിളമ്പു പാത്രങ്ങളിലേക്ക് പകരുന്നതിനും പ്രത്യേക മരവി ഉപയോഗിക്കാറുണ്ട്‌. ഈ മരവിക്ക് അൽപം നീണ്ട പിടി ഉണ്ടായിരിക്കും.

പുഴയിൽ നിന്നും പൊന്നരിക്കാൻ ഉപയോഗിക്കുന്നതിന് സ്വർണ്ണ മരവി എന്നാണ് പറയുക. കനമുള്ള മരത്തടിയിൽ നിർമ്മിച്ചതാണിത്. വാല് പോലെ പുറത്തേക്ക് തള്ളിയ ഒരു ഭാഗവും കാണാം.