ബ്രിട്ടീഷ് രാജകുടുംബത്തിൽ നടക്കുന്ന വിവാഹങ്ങൾ ലോക ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിലുള്ള ഒന്നായിരുന്നു പ്രിൻസ് ചാൾസ് - ലേഡി ഡയാന സ്പെൻസർ വിവാഹവും.1981 ജൂലൈ 29 ന് ഇംഗ്ലണ്ടിലെ പ്രസിദ്ധമായ സെൻറ് പോൾസ് കത്തീഡ്രലിൽ ആർഭാടപൂർവം നടന്ന ആ വിവാഹചടങ്ങുകൾ വിവരണത്തിന് അതീതം. ലോകമെമ്പാടുമുള്ള 74 രാജ്യങ്ങളിലെ 750 മില്യൺ ജനങ്ങൾ ആ വിവാഹം തത്സമയം ടെലിവിഷ്നിലൂടെ കണ്ടു.
ഇതോടനുബന്ധിച്ച് നാണയങ്ങള്‍, തപാൽ കവറുകള്‍, സ്റ്റാമ്പുകൾ എന്നിവ പുറത്തിറക്കി.
റോയൽ വെഡ്ഡിംഗ് നാണയങ്ങൾ വെള്ളിയിൽ 2,18,000 എണ്ണവും കുപ്രോ നിക്കൽ 2,67,73,000 എണ്ണവും പുറത്തിറക്കി. ഇൗ രണ്ട് നാണയങ്ങൾക്കും ഒരേ മുഖവില - 25 പെൻസ്, ഒരേ ഭാരം 28.28 ഗ്രാം ഒരേ ചുറ്റളവ് - 38.61 മില്ലിമീറ്റര്‍.
ഇവ കൂടാതെ 25 പൗണ്ടിന്റെ സ്വർണ നാണയവും ഉണ്ടായിരുന്നു. (25 എന്നത് സാങ്കല്പിക മുഖവില ആയിരുന്നു, അത് നാണയത്തിൽ രേഖപ്പെടുത്തിയിട്ടില്ല).
വെള്ളിയിലും കുപ്രോ നിക്കലിലുമുള്ള ചാള്‍സ് - ഡയാന സ്മാരക നാണയങ്ങളാണ് മുകളില്‍