പൊടിഞ്ഞു പോകുന്ന ഒരു നാണയത്തെ സംബന്ധിച്ചുള്ള രാജകീയ വിളംബരം ...

പൊടിഞ്ഞു പോകുന്ന ഒരു നാണയത്തെ സംബന്ധിച്ചുള്ള രാജകീയ വിളംബരം ...

991ാമാണ്ട് കര്‍ക്കടക മാസം ഒന്നാം തിയതി (1816) ശ്രീപാര്‍വതിഭായി മഹാറാണി തിരുമനസ്സു കൊണ്ട് ....
പത്മനാഭ സെവിനി വഞ്ചി ധര്‍മ വര്‍ധിനീ രാജരാജെശ്വരി റാണി പാര്‍വതിഭായി മഹാരാജാവ് അവര്‍കള്‍ സകലമാന ജനങ്ങള്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം

പഴയ മുദ്രയിട്ട 'തിരാക്കാശ് '

മൂന്ന് വര്‍ഷത്തേക്ക് ഒരിക്കല്‍ മുദ്രയിട്ടു തിരാക്കാശ് അടിപ്പിച്ചു കൊടുത്തയച്ചു നടന്നുവരികയും അതിനു മുന്‍പില്‍ ഉള്ള കാശ് നിറുത്തല്‍ ചെയ്യുകയും മാമൂലായിട്ടു നടന്നുവരിക കൊണ്ടും അതിന്മണ്ണം 88 ാമാണ്ട് ഗരുഡനും താമരയും മുദ്രയിട്ടു നടന്നുവരുന്ന തിരാക്കാശിന് ഉറപ്പില്ലാതെ പൊടിഞ്ഞു ചെതം വരുന്നപ്രകാരവും അതിനാല്‍ കച്ചവടക്കാറര കുടിയാനവന്മാര്‍ക്കു ഏറിയ സങ്കടമായിട്ടു വന്നിരിക്കുന്നു എന്നും കേള്‍വിപ്പെടുകകൊണ്ടും ആ കാശ് ഇന്നേദിവസം മുതല്‍ക്കു വിറ്റഴിയാതെ നിറുത്തലും ചെയ്തു ....

ഒരു ചക്രത്തിനു പതിന്നാറു വിലയും എട്ടു വിലയും നാലു വിലയും രണ്ടു വിലയും ഇതിന്മണ്ണം നാലു മാതിരിയില്‍ ചെമ്പുകാശ് അടിപ്പിച്ചു നാമവും പനന്താര്‍മാലയും അയിന്തലനാഗവും മുദ്രപതിച്ചു എല്ലാ സ്ഥലങ്ങളിലും കൊടുത്തിരിക്കകൊണ്ട് ....

സകലമാന ജനങ്ങളും ഈ വക കാശു വിലയ്ക്കു വാങ്ങി രാജ്യത്തു നടപ്പാക്കിച്ചു കാശു വാങ്ങിക്കുന്നതിനും കൊടുക്കുന്നതിനും വില വ്യത്യാസം വരാതെ മാറ്റി പഴയ തിരാക്കാശു പണ്ടാരവകയില്‍ കൊണ്ടുവന്നു തൂക്കി ഏല്‍പ്പിച്ചു പതിവിന്‍ പ്രകാരമുള്ള വിലയും വാങ്ങിച്ചു കൊള്ളുകയും വേണം ....

പഴയകല കാശുകൊടുക്കല്‍വാങ്ങല്‍ ചെയ്യുന്നൂ എങ്കിലും ഉടനെ ആയാളുകളെ വരുത്തി അതിന്റെ അവസ്ഥ പോലെ ഒള്ള ശിക്ഷ ചെയ്യിക്കുകയും ചെയ്യും ....