നാട്ടുരാജ്യം ആൾവാർ


മുൻപ് ജയ്പൂരിന്റെ  ഭാഗമായിരുന്ന ചില പ്രദേശങ്ങൾ ചേർത്ത് 1771 ൽ മഹാറാവു റാണാ ശ്രീ സവായ് പ്ര താപ് സിംഗ് ആണ് ആൾവാർ രാജ്യം സ്ഥാപിച്ചത്. തലസ്ഥാനത്തിന്റെ പേരും ആൾവാർ എന്നു തന്നെ ആയിരുന്നു. 1803 ൽ ബ്രിട്ടീഷ് സംരക്ഷണയിൽ വന്ന ആൾവാർ സ്വാതന്ത്യശേഷം ഇന്ത്യയുടെ ഭാഗമായി. ഇന്നത്തെ രാജസ്ഥാൻ സംസ്ഥാനത്താണ് ആൾവാർ. ബ്രിട്ടീഷ് സംരക്ഷണം എന്നത് പൂർണ്ണമായ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ അല്ലാതെ വിദേശകാര്യം, പ്രതിരോധം എന്നിവ ബ്രിട്ടീഷുകാരും മറ്റു കാര്യങ്ങൾ തദ്ദേശ ഭരണാധികാരിയും കൈകാര്യം ചെയ്യുന്ന ഒരു സംവിധാനമാണ്. രാജ്ഗർ മിന്റിൽ നിന്നുമാണ് ഇവരുടെ നാണയങ്ങൾ നിർമ്മിച്ചിരുന്നത്. 1877 മുതൽ കൽക്കട്ട മിന്റിൽ നിന്നുള്ള നാണയങ്ങൾ ഉപയോഗിച്ച് തുടങ്ങി. 1891 ലെ ഒരു രൂപാ നാണയമാണിവിടെ കാണുന്നത്. ഇത് ബ്രിട്ടീഷ് ഇന്ത്യ നാണയങ്ങളുടെ ഭാരവും രാജ്ഞിയുടെ ശിരസ്സും രേഖപ്പെടുത്തിയിട്ടുള്ളതാണ്. "മഹാരാജാ സവായി മംഗൾ സിംഗ് ബഹാദൂർ, 1891" എന്ന് പേർഷ്യൻ ലിപിയിൽ എഴുതിയിരിക്കുന്നു.