നാട്ടുരാജ്യം - ആർക്കാട്



ചെന്നൈ നഗരത്തിനടുത്ത് ആർക്കാട് നഗരം കേന്ദ്രമാക്കി മുഗൾ ചക്രവർത്തിമാരുടെ നവാബ് എന്നറിയപ്പെടുന്ന വൈസ്രോയിമാർ ഭരിച്ചിരുന്നു. 1692 ൽ സുൾഫിക്കർ അലി ഖാൻ ഇവിടെ നവാബ് ആയിത്തീർന്നു. ബ്രിട്ടീഷുകാർക്ക് തുടക്കത്തിലെ നാണയങ്ങൾ അനധികൃതമായി മുഗൾ ശൈലിയിൽ നിർമ്മിക്കാൻ നവാബിന്റെ സഹായം ലഭിച്ചിരുന്നു. 1765 ൽ മുഗൾ ചക്രവർത്തി, നവാബിനെ സ്വതന്ത്രനായി അംഗീകരിച്ചു. എങ്കിലും നവാബ് എന്ന സ്ഥാനപ്പേര്  അവർ നിലനിർത്തി. പിൽക്കാലത്ത് മറാത്തീയരും ഫ്രഞ്ചുകാരും പുറകെ മൈസൂരിലെ ഹൈദർ അലിയും ഇവിടം ആക്രമിച്ചെങ്കിലും  ബ്രിട്ടീഷുകാരുടെ സഹായം നിമിത്തം മുഹമ്മദ് അലി ഖാൻ എന്ന നവാബിന് നാട് തിരിച്ചുപിടിക്കാൻ കഴിഞ്ഞു. അതിനു ശേഷം വാലാ ജാ എന്ന സ്ഥാനപ്പേര്  ഉപയോഗിച്ചിരുന്നു ഇവർ നാണയങ്ങളിൽ.


ഇവിടെ കാണിച്ചിരിക്കുന്ന നാണയം അര പൈസയുടേതാണ്. മുൻവശത്ത് "വാലാ ജാ" , "സനാ ഹിജ്രി 1208'  (1793 - 94) എന്നും പിന്‍വശത്ത് "ഫാലൂസ് സാർബ് ആർക്കാട്" എന്നും പേർഷ്യന്‍ ലിഖിതങ്ങളില്‍  എഴുതിയിരിക്കുന്നു.


ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ താഴെക്കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.


https://www.coincommunity.com/forum/topic.asp?TOPIC_ID=261679

(ഏറ്റവും താഴെക്കാണുന്ന ചിത്രത്തിന് താഴെയായി പേജ് സെലക്ട് ചെയ്യാം. ആകെ 44 പേജുകളുണ്ട്.)