ഒരു രൂപ കറന്‍സി നോട്ട്


ഒന്നാം ലോകമഹായുദ്ധ കാലത്ത് നാണയ നിര്‍മ്മാണത്തിനുള്ള ലോഹങ്ങളുടെ ദൗര്‍ലഭ്യം ലോകം മുഴുവനും അനുഭവപ്പെട്ടു. പലരും  നിലവാരം കുറഞ്ഞ ലോഹങ്ങളിലും മറ്റു മാധ്യമങ്ങളിലും നാണയം നിര്‍മ്മിക്കന്‍ നിര്‍ബന്ധിതരായി. ബ്രിട്ടീഷ് ഇന്‍ഡ്യന്‍ നാണയങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടി വന്നു. ഉയര്‍ന്ന മൂല്യമുള്ള നാണയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വെള്ളി, ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍, കടലാസ്സില്‍ നിര്‍മ്മിക്കനുള്ള തീരുമാനമുണ്ടായി. വെള്ളി രൂപയുടെ ചിത്രം ആലേഖനം ചെയ്ത് പ്രോമിസറി നോട്ടായാണ് കടലാസ്സ് രൂപ പുറത്തിറക്കിയത്. I promise to pay the bearer the sum of one ruppee എന്ന ആലേഖനം ഈ അര്‍ത്ഥത്തിലാണ് നോട്ടില്‍ ചേര്‍ത്തിട്ടുള്ളത്. 1917 നവംബര്‍ 30 ന് ഔദ്യോഗികമായി പുറത്തിറക്കിയ ഒരു രൂപയുടെ നോട്ട്, നൂറ്റാണ്ട് പിന്നിട്ട് ഇന്നും ഇന്‍ഡ്യന്‍ കറന്‍സിയുടെ അടിസ്ഥാന ഘടകമായി നിലനില്‍ക്കുന്നു. ഇന്നും ഒരു രൂപയുടെ നോട്ടില്‍, ഒരു രൂപ നാണയത്തിന്റെ ചിത്രം ആലേഖനം ചെയ്യുന്നത് ശ്രദ്ധിക്കുക.