ജോർജ് അഞ്ചാമൻ രാജാവിന്റെ പന്നി രൂപ



ജോർജ് ഫ്രെഡറിക് ഏർണെസ്റ്റ്  ആൽബർട്ട് എന്ന പൂർണനാമത്തിനുടമയായ  ജോർജ് അഞ്ചാമാൻ   1910 മുതൽ അദ്ദേഹത്തിന്റെ മരണം വരെ (1936) യുണൈറ്റഡ് കിങ്ഡത്തിന്റെയും അതിന്റ കീഴിലുള്ള കോളനി രാജ്യങ്ങളുടെയും രാജാവും ഇന്ത്യയുടെ ചക്രവർത്തിയും ആയിരുന്നു. തന്റെ മുൻഗാമികളിൽ നിന്ന് പല കാര്യങ്ങളിലും അദ്ദേഹം വ്യതസ്തനായിരുന്നു.  ചക്രവർത്തിനിയായ ഭാര്യ, വിക്ടോറിയ മേരി എന്ന് ഔദ്യോഗികമായി ഒപ്പ് വക്കുന്നത് അനുവദിച്ചില്ല. തുടർന്ന് അവർ ക്വീൻ മേരി ആയി അറിയപ്പെട്ടു.12/12/1911 ലെ  ഡൽഹി ഡർബാറിൽ അദ്ദേഹവും ഭാര്യയും നേരിട്ട് എത്തി പരമ്പരാഗത ചരിത്രം തിരുത്തിയെഴുതി. കൽക്കട്ടയിൽ നിന്നും തലസ്ഥാനം ഡെൽഹിക്ക് മാറ്റി. ശിപായി ലഹളയിൽ തുടങ്ങി നീറിപ്പുകഞ്ഞ് കൊണ്ടിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വീര്യം തണുപ്പിക്കാൻ, ഭരണ രംഗങ്ങളിൽ ഇന്ത്യക്കാർക്ക് പങ്കാളിത്തം നൽകുക തുടങ്ങിയ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകുകയും എന്നാല്‍ ഇന്ത്യക്കാർക്ക് തൃപ്തികരം അല്ലതാവുകയും ചെയ്ത 1919 ല്‍ പാസ്സാക്കിയ മൊണ്ടെഗു - ചേംസ്‌ഫോർ ഡ് പരിഷ്കാരങ്ങള്‍ 1921 ല്‍ നിലവിൽ വന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്.
ഈ കാലയളവ്
 സാക്ഷ്യം വഹിച്ച  പ്രധാന സംഭവം ഒന്നാം ലോക  മഹായുദ്ധ മാണ്.

ഇന്ത്യൻ നാണയ ചരിത്രത്തിലും അദ്ദേഹം വിവാദപുരുഷനായി. 1911 ൽ ഇറക്കിയ എല്ലാ നാണയങ്ങളിലും അദ്ദേഹം ധരിച്ചിരിക്കുന്ന  രാജകീയ വസ്ത്രതില്‍ ആലേഖനം ചെയ്യപ്പെട്ട ആനയുടെ രൂപം അതിന്റെ തുമ്പിക്കൈ ലോപിച്ചും, കാൽപാദങ്ങൾ ഉരുണ്ടും ഒറ്റ നോട്ടത്തിൽ പന്നിയുടെ രൂപത്തിലായി.  ജനങ്ങളെ അവഹേളിക്കാൻ വൃത്തി കെട്ട മൃഗത്തിന്റെ രൂപം മനപ്പൂർവം ആലേഖനം ചെയ്തത് ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.  ഏതായാലും പന്നി രൂപ (PIG RUPEE) എന്ന് വിളിക്കപ്പെടുന്ന  ഇൗ നാണയങ്ങൾ പിൻവലിക്കാൻ അധികൃതര്‍ നിർബന്ധിതമായി. ഇൗ വിഭാഗത്തിൽ ഒരു രൂപ,അര രൂപ,കാൽ രൂപ,രണ്ടു അണ എന്നീ വെള്ളി നാണയങ്ങളും, ചെമ്പിലെ കാൽ അണയുമാണ്‌  പുറത്തിറക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആനയുടെ രൂപം പുനര്‍ചിത്രീകരണം ചെയ്താണ് പുറത്തിറക്കിയത്.

ചിത്രം
കടപ്പാട് - ശ്രീ P K വിദ്യാസാഗര്‍ (PANA)