കൊറോണ -പ്രത്യേക തപാൽ കവർ പുറത്തിറക്കി.


കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരമർപ്പിച്ച് തപാൽ കവർ കൊറോണ പ്രതിരോധ പ്രവർനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ, പോലീസ്, നഴ്സ്, തപാൽ വകുപ്പ്, ബാങ്ക് ജീവനക്കാർ, ആരോഗ്യ വകുപ്പിലെ മറ്റു ജീവനക്കാർ എന്നിവരെ ആദരിക്കുന്നതിനും, അവരെ മാനസികമായി സഹായിക്കുന്നതിനും തപാൽ വകുപ്പ് പ്രത്യേക കവർ പുറ‍ത്തിറക്കി. ചൊവാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ അരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു.ചീഫ് പോസ്റ്റു മാസ്റ്റർ ജനറൽ ശാരദ സമ്പത്ത്, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ എന്നിവർ പങ്കെടുത്തു.